30 മാർച്ച് 2012

ജൈവ പച്ചക്കറിക്യഷിയുമായി പൊന്നാങ്കയത്തു നിന്നും ഒരു യുവ കര്‍ഷകന്‍

            
        കാര്‍ഷിക വ്യത്തി ഉപേക്ഷിച്ച് വെള്ളക്കോളര്‍ ജോലി തേടി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് അനുകരിക്കാവുന്ന ഒരു മാത്യകയായി പുല്ലൂരാംപാറയിലെ പൊന്നാങ്കയം മേഖലയില്‍ നിന്നും അമല്‍ ഷാജി തലച്ചിറക്കുഴിയില്‍ എന്ന യുവകര്‍ഷകന്‍. കാര്‍ഷിക വ്യത്തി സ്റ്റാറ്റസിനു ചേര്‍ന്ന ഒന്നല്ല എന്ന് യുവാക്കള്‍ ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ അമല്‍ പച്ചക്കറിക്യഷിയില്‍ ആക്യഷ്ടനാവുകയും അത് ജൈവക്യഷി തന്നെ ആയിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയില്‍ ക്യഷിയിലേര്‍പ്പെടു കയും ചെയ്യുന്നു. പയര്‍, പാവല്‍, വെണ്ട, പടവലം, കക്കിരിക്ക, പച്ചമുളക് , കാബേജ്, കോളിഫ്ളവര്‍ എന്നിവയാണ് ഇദ്ദേഹം തന്റെ ക്യഷിയിടത്തില്‍ ചെയ്യുന്ന വിളകള്‍. ഇതില്‍ കാബേജിന്റെയും കോളിഫ്ളവറിന്റെയും വിളവെടുപ്പ് നടന്നു കഴിഞ്ഞു.




                  ജൈവക്യഷിയായതിനാല്‍ രോഗാണുബാധ നിയന്ത്രണത്തിനായി സൂഡോമോണാസ് ചാണകത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നു.വിത്തുകളും തൈകളും നടുന്നതിനു മുന്‍പേ മണ്ണ് കുമ്മായമിട്ട് പി എച്ച് വാല്യൂ കുറക്കുകയും പോളിത്തീന്‍ ഷീറ്റുകളുപയോഗിച്ച് സൂര്യതാപീകരണം നടത്തുകയും ചെയ്യുന്നു. പുളിപ്പിച്ച ചാണകവും പിണ്ണാക്കും വെള്ളത്തില്‍ ലയിപ്പിച്ച് വളമായി ഉപയോഗിക്കുകയും  ചാണകം ​, ഗോമൂത്രം , പാല്‍ , തൈര് , നെയ്യ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 'പഞ്ചഗവ്യം' ആഴ്ചയിലൊരിക്കലും തളിക്കുന്നു. കൂടാതെ ഫിഷ് അമിനോ ആസിഡ് (മീന്‍- ശര്‍ക്കര മിശ്രിതം ), ഗോമൂത്രം എന്നിവ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.



                              ജൈവ ക്യഷിയിലേര്‍പ്പെടുന്നതിന് കാരണമായി അദ്ദേഹം പറയുന്നത് കീടബാധകളില്ലാത്ത പച്ചക്കറികള്‍ കുറഞ്ഞ ചിലവില്‍  ക്യഷി ചെയ്യാന്‍ കഴിയുന്നതും, പുതുമയാര്‍ന്നതും രുചികരവുമായ പച്ചക്കറികളും ലഭിക്കുന്നു എന്നതുമാണ്. പച്ചക്കറിക്യഷി കര്‍ഷകന് സംത്യപ്തിയും മറ്റുള്ള കര്‍ഷകര്‍ക്ക് പ്രചോദനവും നല്‍കുന്നു എന്നതിനാല്‍ ഇനിയും കൂടുതല്‍ രീതിയില്‍ വികസിപ്പിച്ച് ക്യഷിയുമായി മുന്നോട്ട് പോകാനാണ് അമലിന്റെ തീരുമാനം.





 
 മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍