29 മാർച്ച് 2012

മികച്ച ഐ.ടി.പരിശീലന സൌകര്യങ്ങളുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

                
       വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഗ്രാമങ്ങളില്‍  പോലും പ്രതി ഫലിച്ചു തുടങ്ങിയിരിക്കുന്നു. മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്കുവാന്‍ ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍ അതിനു വേണ്ടി എത്ര തുക മുടക്കുവാനും തയാറായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ തയാറായിക്കൊണ്ട്  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  പുതിയതായി ലഭിച്ച കൊമേഴ്സ് ബാച്ചിനു വേണ്ടി ഏറ്റവും ആധുനികമായ കംപ്യൂട്ടര്‍ ലാബ് സൌകര്യങ്ങളൊരുക്കി തങ്ങളുടെ  വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്കുവാന്‍ പരിശ്രമിക്കുകയാണ്.


                        രണ്ടു കൊല്ലം മുന്‍പ് ആരംഭിച്ച പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഭൌതിക സൌകര്യങ്ങളൊരുക്കിയ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ പുതിയ കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി പതിനേഴാം തീയതി  താമരശ്ശേരി രൂപതയുടെ വികാരി ജനറാള്‍ മോണ്‍. തോമസ് നാഗ പറമ്പില്‍ നിര്‍വഹിക്കുകയുണ്ടായി.


       മുന്‍പ് കിലോ മീറ്ററുകളോളം താണ്ടി ദൂരെ സ്ഥലങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം നേടിയിരുന്ന പുല്ലൂരാംപാറക്കാര്‍ക്ക് ഒരനുഗ്രഹമായി തീര്‍ന്നിരിക്കുന്ന ഈ വിദ്യാലയത്തെ ഇപ്പോള്‍  നയിക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബെന്നി ലൂക്കോസ് മൂഴിക്കുഴിയിലും, മാനേജര്‍ റവ.ഫാ.എഫ്രേം പൊട്ടനാനിക്കലുമാണ്.
                                          ഉദ്ഘാടന ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ 




സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍ 
     ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍