മലയോര മേഖലയായ പുല്ലൂരാംപാറയുടെ അഭിമാന സ്തംഭമായ സെന്റ്
ജോസഫ്സ് യു.പി. സ്കൂളിന്റെ വജ്ര ജൂബിലി സ്മാരകമായി നിര്‍മിച്ച
പെഡഗോഗിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഈ
വെള്ളിയാഴ്ച മാര്‍ച്ച് 30ം തീയതി ഉച്ച കഴിഞ്ഞ് 2.30ന് താമരശ്ശേരി രൂപതയുടെ
അഭിവന്ദ്യ പിതാവ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പാര്‍ക്കിന്റെ
ആശീര്‍വാദന കര്‍മം നിര്‍വഹിക്കുകയും വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുറിക്കുകയും ചെയ്യും. സ്കൂളിന്റെ തിലകകുറിയായ ഈ പെഡഗോഗിക്കല്‍
പാര്‍ക്ക് നിര്‍മിക്കുവാനുള്ള ആശയം ഉയര്‍ന്നുവന്നത് സ്ക്കൂളിന്റെ മുന്‍
ഹെഡ്മാസ്റ്ററും ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജുമായ ശ്രീ ബെന്നി ലൂക്കോസ് സാറിന്റെയും, മുന്‍ പി.റ്റി.എ. പ്രസിഡന്റ് ജോര്‍ജ് തെങ്ങുംമൂട്ടിലിന്റെയും, ഈ സ്കൂളിലെ മറ്റ്
അധ്യാപകരുടേയും കൂട്ടായ ചര്‍ച്ചയില്‍ നിന്നാണ്, പാര്‍ക്ക് നിര്‍മാണത്തിന്
പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജര്‍ ഫാ. എഫ്രേം പൊട്ടനാനിക്കല്‍ അച്ചനും
രക്ഷിതാക്കളും എത്തിയതോടെ പാര്‍ക്ക് നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ക്കു
വേഗമേറി.
വിരസമായ ക്ലാസ്സ് അന്തരീക്ഷത്തില്‍ നിന്ന് സ്കൂള്‍
കുട്ടികള്‍ക്ക് പ്രക്യതിയോട് ചേര്‍ന്നു നിന്നു കൊണ്ട് വിദ്യ
അഭ്യസിക്കുവാനും വിശ്രമ വേളകളെ ഉല്ലാസ ഭരിതമാക്കുവാനുമാണ് ഈ പെഡഗോഗിക്കല്‍
പാര്‍ക്ക് നിര്‍ മാണം കൊണ്ടുദ്ദേശിക്കുന്നത്. ഏകദേശം രണ്ടു മാസം മുമ്പ്
സ്കൂള്‍ മാനേജര്‍ റവ. ഫാ. എഫ്രേം പൊട്ടനാനിക്കല്‍ തറക്കല്ലിട്ട് നിര്‍മാണം
ആരംഭിച്ച പാര്‍ക്കിന് സാമ്പത്തികമായ സഹായ സഹകരണങ്ങള്‍ നല്കിയത് സ്കൂള്‍
മാനേജ്മെന്റും, തിരുവമ്പാടി സര്‍വീസ് സഹകരണ ബാങ്കും, പുല്ലൂരാംപാറ വ്യാപാരി വ്യവസായി യൂണിറ്റും, മലബാര്‍ മിനറല്‍
വാട്ടര്‍ കമ്പനിയും, അധ്യാപകര്‍, മുന്‍ അധ്യാപകര്‍, നാട്ടുകാര്‍,
പ്രത്യേകിച്ച് സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളൂം, അഭ്യുദയ കാംക്ഷികളുമായ
ജെറാള്‍ഡ് ഓണാട്ട്, രാജന്‍ മാളിയേമാക്കല്‍, ജോസ് ജോണ്‍ ഇടവാക്കല്‍, ബോസ്
മാത്യു ഇടവാക്കല്‍, എന്നിവരാണ്.
മനോഹരമായ ഈ പാര്‍ക്കിന്റെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത് സ്കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ശ്രീ ബാബു ടി.കെ, വൈസ് പ്രസിഡന്റ് സോണി ഇടവാക്കല്‍, കൈക്കാരന്‍ ബെന്നി പുതിയാപറമ്പില്‍, സ്കൂള്‍ പ്രധാനധ്യാപിക മേരി എം .സി., അധ്യാപകരായ റോയി മുരിക്കോലില്‍, ബേബി നെല്ലുവേലില്‍ എന്നിവരാണ്.
സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
ബ്ലോഗ് അഡ്മിനിസ്ടേറ്റര്‍
സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
ബ്ലോഗ് അഡ്മിനിസ്ടേറ്റര്‍