17 മാർച്ച് 2012

പുല്ലൂരാംപാറയില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് ഒരുങ്ങുന്നു.

             പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പൊതു ജനങ്ങളുടെ സഹകരണത്തോടെ സ്കൂള്‍ മാനേജ്മെന്റാണ് പാര്‍ക്കിന്റെ നിര്‍മാണം ഏറ്റെടുത്തു നടത്തുന്നത്. 

 

            
         പുല്ലൂരാംപാറയിലെ പ്ലസ്സ് ടു കെട്ടിടം രൂപകല്പന ചെയ്ത തിരുവമ്പാടിയിലെ താജ് കണ്‍സ്ട്രക്ഷന്‍സാണ് പ്രക്യതിയോടിണങ്ങുന്ന രീതിയില്‍  ഈ പാര്‍ക്കും രൂപകല്പന ചെയ്തിരിക്കുന്നത്. സ്കൂളിന്റെ മുന്‍ ഭാഗത്തായി നിര്‍മ്മിക്കുന്ന ഈ പാര്‍ക്ക് കുട്ടികള്‍ക്ക് മരത്തണലില്‍ സ്വസ്ഥമായി ഇരിക്കുവാനും അതോടൊപ്പം തുറന്ന ക്ലാസ്സ് റൂമായും ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

     
         ഒരു വര്‍ഷം നീളുന്ന സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്ന മാര്‍ച്ച് 30ം  തീയതി ഉച്ചയ്ക്ക് 2.30ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.


ബിജു വള്ളിയാം പൊയ്കയില്‍