16 മാർച്ച് 2012

കോളിഫ്ളവര്‍ ക്യഷിയില്‍ ഒരു വിജയഗാഥ

രാജു പച്ചക്കറിത്തോട്ടത്തില്‍
                     മഴക്കാലം മാറി വേനല്‍ വരുന്നതോടെ നമ്മുടെ വീട്ടുമുറ്റവും തൊടികളുമെല്ലാം പച്ചക്കറിക്യഷിയില്‍ സമ്യദ്ധമാകും. പാവല്, പയര്‍, വെണ്ട, കോവല്‍ തുടങ്ങിയ പരമ്പാഗത വിളകളിലാണ് കര്‍ഷകര്‍ക്ക് താല്‍പര്യം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഹൈറേഞ്ച് പ്രദേശങ്ങളില്‍ സമ്യദ്ധമായി വിളയുന്ന കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, തക്കാളി തുടങ്ങിയപച്ചക്കറികള്‍ നാട്ടില്‍ വിളയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് പുല്ലൂരാംപാറയിലെ മണിമലത്തറപ്പില്‍ രാജുവും ഭാര്യ മേരിയും.  


രാജു മണിമലത്തറപ്പില്‍
                     താമരശ്ശേരിയിലെ വെജിറ്റബിള്‍ ഫ്രൂട്സ് ആന്‍ഡ് പ്രൊമോഷന്‍ കൌണ്‍സിലിന്റെ ഓഫീസില്‍ നിന്നും പരീക്ഷണാര്‍ത്ഥം വാങ്ങിക്കൊണ്ടു വന്ന കോളിഫ്ളവര്‍, കാബേജ് തൈകളാണ് ഇപ്പോള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത് ഇവ കൂടാതെ വെണ്ട, പടവലം, കാപ്സിക്കം, കാരറ്റ്, ചീര തുടങ്ങി മറ്റിനങ്ങളും രാജുവിന്റെ പച്ചക്കറിത്തോട്ടത്തിലുണ്ട്. അടുത്ത സീസണില്‍ മുന്തിരിക്യഷിയില്‍ ഒരു കൈ നോക്കാനാണ് രാജുവിന്റെ തീരുമാനം. 



 
റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍