11 മാർച്ച് 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ വജ്ര ജൂബിലി ആഘോഷിക്കുന്നു

      
      മലയോര കുടിയേറ്റ മേഖലയിലെ ആദ്യ കാല പ്രൈമറി വിദ്യാലയങ്ങളിലൊന്നായ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ വജ്ര ജൂബിലി ആഘോഷിക്കുന്നു. 1952ല്‍ തിരുവമ്പാടി പള്ളിവികാരിയായിരുന്ന അത്തനേഷ്യസ് അച്ചന്റെ നേത്യത്വത്തില്‍ നാട്ടുകാര്‍ പണിതയുര്‍ത്തിയ ഒരു താല്ക്കാലിക ഷെഡ്ഡില്‍  ഒന്നു മുതല്‍ മൂന്നു വരെ ക്ലാസുകളിലായി നാല് അധ്യാപകരും 141 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 2012ല്‍ മുപ്പതോളം സ്റ്റാഫുകളും എണ്ണൂറോളം വിദ്യാര്‍ത്ഥികളുമായി സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും മികച്ച വിദ്യാലമായി   വജ്ര ജൂബിലി വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍  സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ വിപുലമായി നടത്തുവാന്‍ സ്കൂളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ അധ്യക്ഷത വഹിച്ച യോഗം സ്കൂള്‍ മാനേജര്‍ റവ.ഫാ.എഫ്രേം പൊട്ടനാനിയില്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, മുന്‍ പ്രധാനധ്യാപകര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു