പുല്ലൂരാംപാറ പൊന്നാങ്കയം മേല്‍മല മുത്തപ്പ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഇന്നു മുത്തപ്പന്‍ വെള്ളാട്ടുകര്‍മം നടന്നു. സങ്കടനാശകനായ മുത്തപ്പന്റെ അരുളപ്പാടിന് കാതോര്‍ത്ത് നൂറുകണക്കിനു ഭക്തജനങ്ങള്‍ക്ക് എത്തിച്ചേര്‍ന്നു. രാത്രിയില്‍ ഗ്രാമത്തിന്റെ ഉത്സവമായി കുട്ടികളുടെയും, നാട്ടിലെ കലാകാരന്മാരുടെയും കലാപരിപാടികള്‍ അരങ്ങേറി, അന്നദാനവും വിശേഷാല്‍ പൂജയും നടന്നു. ഉത്സവദിനമായ നാളെ താലപ്പൊലി, കുംഭകുടം, വാദ്യമേളങ്ങള്‍ ഇവയുടെ അകമ്പടിയോടെ ഭക്തിനിര്‍ഭരമായ ഘോഷയാത്രയും കലാപരിപാടികളും അരങ്ങേറും.
09032012326.jpg)