08 മാർച്ച് 2012

പുല്ലൂരാംപാറയില്‍ ആദ്യമായി എ ടി എം


               പുല്ലൂരാംപാറയും കാലത്തിനൊത്തു നീങ്ങുന്നു, കുടിയേറ്റക്കാരുടെ ഈറ്റില്ലമായ പുല്ലൂരാംപാറയില്‍ ആധുനിക കാലത്തിന്റെ ബാങ്കിങ് സംവിധാനമായ എ ടി എം എത്തുന്നു. പുല്ലൂരാംപാറ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കാണ് എ ടി എം സൗകര്യം ഇവിടേക്ക് എത്തിക്കുന്നത്. പുല്ലൂരാംപാറയിലെ ആദ്യകാല ബാങ്കായ സൌത്ത് ഇന്ത്യന്‍ ബാങ്ക് ഈ രംഗത്ത് പുത്തനുണര്‍വ് നേടുന്നതിനായി പുതിയ ബ്രാഞ്ചുകളും എ ടി എമ്മുകളും അനുവദിച്ചതിന്റെ ഭാഗമായാണ് എ ടി എം ഇവിടെ എത്തുന്നത്. ഇത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു. 

           കാലഘട്ടം മാറിയപ്പോള്‍   പണം എടുക്കുന്നതിനായി മണിക്കൂറുകള്‍ ബാങ്കില്‍ കാത്തിരിക്കേണ്ട അവസ്ഥ എ ടി എം വന്നതോടെ മാറി ബാങ്കുകളുടെ ചെലവുകള്‍ ഈ സം വിധാനം പരമാവധി കുറച്ചു. അതു കൊണ്ട് ബാങ്കുകള്‍ ഇത് എല്ലായിടത്തും സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഈ സംവിധാനം പ്രവര്‍ ത്തിക്കുന്നതിനാല്‍  ആളുകള്‍ക്ക് ഇതു വളരെ ഉപകാരപ്രദമാണ്. 
            പുല്ലൂരാംപാറയുടെ അടുത്ത ടൌണായ തിരുവമ്പാടിയിലെ എസ് ബി റ്റി മാത്രമായിരുന്നു ഏറ്റവും അടുത്ത എ ടി എം കൌണ്ടര്‍ അതിനാല്‍ തന്നെ  എ ടി എം പുല്ലൂരാംപാറയില്‍ സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ സംവിധാനം പുല്ലൂരാംപാറയില്‍ എത്തിക്കുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കിന് അഭിനന്ദനങ്ങളോടെ ..............