ലോകത്തെവിടെയും നടക്കുന്ന എല്ലാ അപകടങ്ങളെയും, ദുരന്തങ്ങളെക്കുറിച്ചും തത്സമയം വിവരം നല്കുന്ന ഒരു ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഭൂപടം ഇതാ. ഈ ഓണ്‍ലൈന്‍ ഭൂപടത്തിലൂടെ ലോകത്തെമ്പാടുമുള്ള അപകടങ്ങള്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പങ്ങള്‍ എന്നു തുടങ്ങി ഭീകരാക്രമണങ്ങള്‍ വരെ ഈ ഭൂപടത്തില്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. അതായത് ഈ മിനുട്ടില്‍ ലോകത്തെന്തു നടക്കുന്നു എന്നത് നിങ്ങളുടെ മുമ്പില്‍ തെളിയും. ഓരോ സംഭവങ്ങളും പ്രത്യേകം ഐക്കണുകള്‍ മുഖേനയാണ് ഈ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഈ ഐക്കണുകളില്‍ ക്ലിക്ക് ചെയ്താല്‍ സംഭവം നടക്കുന്ന പ്രദേശത്തിന്റെ അക്ഷാംശ രേഖാംശങ്ങളടക്കം വിശദ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇന്റര്‍നെറ്റില്‍ നിന്നു ലഭ്യമായ അംഗീക്യത സംഘടനകളില്‍ നിന്നും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ചില പ്രത്യേക കീവേര്‍ഡുകളുപയോഗിച്ചാണ്.