പുല്ലൂരാംപാറയിലെയും പരിസര പ്രദേശങ്ങളിലെയും ഓരോ സ്പന്ദനങ്ങളും ദേശത്തും വിദേശത്തുമുള്ള വായനക്കാരിലേക്കെത്തിക്കാന്‍ ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളിലൊന്നായ ഇന്റര്‍നെറ്റിലെ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ പരിശ്രമിക്കുന്ന 'പുല്ലൂരാംപാറ വാര്‍ത്തകള്‍' മലയാളത്തിലെ പ്രമുഖ ബ്ലോഗുകളുടെ ഡയറക്ടറിയായ മലയാളം ബ്ലോഗ് ഡയറക്ടറിയില്‍ അംഗമായിരിക്കുന്നു. ഈ അംഗീകാരത്തിലൂടെ 'പുല്ലൂരാംപാറ വാര്‍ത്തകള്‍'ക്ക് കൂടുതല്‍ വായനക്കാരിലേക്കെത്തിച്ചേരുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
കേരളത്തിലെ ആയിരക്കണക്കിനു വരുന്ന മലയാള ബ്ലോഗുകളെയും, കേരളത്തെ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് ബ്ലോഗുകളെയും ഒറ്റ കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചിരിക്കുന്ന മലയാളം ബ്ലോഗ് ഡയറക്ടറിയില്‍, ബ്ലോഗുകളെ മുപ്പതോളം വിഷയങ്ങളായി തിരിച്ച് വായനക്കാര്‍ക്ക് അവര്‍ തിരയുന്ന വിഷയത്തെ എളുപ്പത്തില്‍ അവര്‍ക്കു മുന്നില്‍ എത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഓരോ ബ്ലോഗ്ഗും അപ്ഡേറ്റ് ചെയ്യുമ്പോള്‍ തന്നെ സേര്‍ച്ച് എഞ്ചിനുകളിലേക്ക് അപ്ഡേറ്റ് ചെയ്ത ലിങ്കുകള്‍ നല്കുവാന്‍ ഈ ബ്ലോഗ്ഗ് ഡയറക്ടറി വഴി സാധിക്കുന്നു എന്നത് വളരെ നേട്ടമുള്ള കാര്യം തന്നെയാണ്.