04 മാർച്ച് 2012

അമ്പതു നോമ്പിന്റെ തീക്ഷ്ണതയില്‍ പുല്ലൂരാംപാറയിലെ വിശ്വാസ സമൂഹം

               
                               നോമ്പിന്റെ രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍  ദിവസേന കുര്‍ബാനകളിലും കുരിശിന്റെ വഴികളിലും പങ്കെടുത്ത് വലിയ ആഴ്ചയിലെ തിരുക്കര്‍മ്മക്കള്‍ക്ക് ഒരുങ്ങുകയാണ് പുല്ലൂരാംപാറയിലെ വിശ്വാസികള്‍. പുല്ലൂരാംപാറ ദേവാലയത്തിലും ബഥാനിയ റിന്യൂവല്‍ സെന്ററിലും വി. കുര്‍ബാനയിലും കുരിശിന്റെ വഴികളിലും പങ്കെടുക്കുന്നതിനായി നിരവധി വിശ്വാസികളാണ് ദിവസവും  എത്തിച്ചേരുന്നത്.
       എല്ലാ വര്‍ഷവും നടത്തുന്ന വാര്‍ഡ് കുര്‍ബാന ഈ വര്‍ഷവും ഇടവകയില്‍ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച് ആരംഭിച്ച വാര്‍ഡ് കുര്‍ബാനക്ക് പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍  തയ്യാറെടുപ്പുകള്‍ നടത്തുകയും, വികാരിയച്ചനും കൊച്ചച്ചനും കുര്‍ബാനയര്‍പ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരം ആറരക്കു തന്നെ ബലിയര്‍പ്പിക്കുകയും വാര്‍ഡിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കുര്‍ബാനക്ക് ശേഷം  വാര്‍ഡിലെ അംഗങ്ങള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം നല്‍കുകയും ചെയ്യുന്നുണ്ട്. നോമ്പിന്റെ തീക്ഷ്ണതയില്‍  കുര്‍ബാനക്ക്  വാര്‍ഡുകളിലെ എല്ലാ വീടുകളിലും നിന്നും തന്നെ ആള്‍ക്കാര്‍ പങ്കെടുക്കുന്നുണ്ട്.
മൂന്നാം വാര്‍ഡിലെ കുര്‍ബാന നടന്ന ജോസി ഇടക്കളത്തൂരിന്റെ വീട്ടില്‍ നിന്നുമുള്ള ദ്യശ്യങ്ങള്‍