02 മാർച്ച് 2012

കക്കാടംപൊയിലില്‍ കലാവിരുന്നൊരുക്കി 33ം വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും.

      
   കക്കാടംപൊയില്‍ സെന്റ് മേരീസ് ഹൈസ്കൂളിന്റെ 33-മത് വാര്‍ഷികാഘോഷവും ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ.പി.എം.ജോസഫ്, ശ്രീ. പി.പ്രകാശന്‍ മാസ്റ്റര്‍, ഓഫീസ് സ്റ്റാഫ് ശ്രീ. കെ.എം.മാത്യു എന്നിവര്‍ക്കുള്ള യാത്രയയപ്പും സംയുക്തമായി 2012 ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്നു.ബഹു കോര്‍പറേറ്റ് മാനേജര്‍ റവ.ഫാ.ജോസഫ് കളരിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇ.കെ. ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാവിരുന്നും അക്ഷരാര്‍ത്ഥത്തില്‍ കക്കാടംപൊയിലിന്റെ ഗ്രാമോത്സവമായി മാറി.
  
                               കലാപരിപാടികളുടെ ദ്യശ്യങ്ങളിലേക്ക്