കൊടുവള്ളി ബ്ളോക്കിലെ അഞ്ച് ക്യഷിഭവനുകളുടെ പരിധിയില്‍ വരുന്ന അമ്പതോളം കര്‍ഷകര്‍ ക്യഷിയുടെ നൂതന അധ്യായങ്ങള്‍ മനസ്സിലാക്കുന്നതിനായി സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവായ ഡൊമിനിക് (പാപ്പച്ചന്‍ ) മണ്ണുകുശുമ്പി ലിന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നു. കൊടുവള്ളി ബ്ലോക്ക് 'ആത്മ' കര്‍ഷക പരിശീലന പരിപാടിയുടെ ഭാഗമായാണ് ഒത്തു ചേര്‍ന്നത് . തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി എന്നീ ക്യഷിഭവനുകളിലെ കര്‍ഷകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ക്യത്യം രാവിലെ 10 മണിക്ക് കര്‍ഷകര്‍ എല്ലാവരും ക്യഷി ഉദ്യോഗസ്ഥരോടൊപ്പം പാപ്പച്ചന്‍ ചേട്ടന്റെ വീട്ടിലെത്തുകയുണ്ടായി. കൊടുവള്ളി ക്യഷി അസ്സിസ്റ്റന്റ് ഡയറക്റ്റര്‍ ഡോ. രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ക്യഷി ഓഫീസര്‍ പി. പ്രകാശ് ക്ലാസ്സുകള്‍ നയിച്ചു.
ആദ്യ സെഷനില്‍ വിവിധ ജൈവ കീടനാശിനികളെക്കുറിച്ചുള്ള വിശദീകരണമാണ് നല്‍കിയത് ആദ്യം വീട്ടുമുറ്റത്ത് സജ്ജീകരിച്ച മണ്ണിര കമ്പോസ്റ്റ് , കൊപ്ര അട്ടി, ബയോഗ്യാസ് പ്ലാന്റ്, അലങ്കാര കോഴികള്‍ , പ്രാവ്, തത്തകള്‍, ഹൈബ്രീഡ് ഇനം നായ്ക്കള്‍, ജമുനാപാരി ആടുകള്‍, പശുവിന്‍ തൊഴുത്ത്, മത്സ്യക്യഷി എന്നിവ കാണുന്നതിനും പരിചയപ്പെടുന്നതിനുമായി ഇറങ്ങി തുടര്‍ന്ന് ചായയും കപ്പയും കഴിച്ചതിനു ശേഷം ക്യഷിയിടത്തിലേക്ക് യാത്രയായി. തെങ്ങിന്‍ തോട്ടത്തിലേക്കാണ് ആദ്യം പ്രവേശിച്ചത് അവിടെ അദ്ദേഹം സ്വീകരിച്ച രീതിയാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്നും അക്കാര്യങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാളികേരാധിഷ്ടിത ബഹുതല ക്യഷി സമ്പ്രദായം സ്വീകരിച്ച ക്യഷിയിടഭാഗത്തേക്ക് പോവുകയും പാപ്പച്ചനും പ്രകാശ് സാറും ക്യഷി രീതികള്‍ വിശദീകരിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം പരിശീലനത്തെക്കുറിച്ചുള്ള വിശകലനത്തോടെ ഈ പരിപാടി അവസാനിക്കുകയും എല്ലാ കര്‍ഷകരും അവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
പരിശീലന പരിപാടിയുടെ വിവിധ ദ്യശ്യങ്ങള്‍

മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍