09 ഫെബ്രുവരി 2012

ഇരുമ്പകം ശാന്തമായെങ്കിലും...........?

തേനീച്ച കൂടുകൂട്ടിയിരുന്ന പന
         തേനീച്ചക്കൂട്ടം വിറപ്പിച്ച ഇരുമ്പകം ശാന്തമായെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിന്നും ഇന്നലെ നടന്ന സംഭവത്തിന്റെ ഭീതിയൊഴിഞ്ഞു മാറിയിട്ടില്ല. ഒരാള്‍ മരണപ്പെട്ട ഈ സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു, പരിക്കേറ്റവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും അതില്‍  ഗുരുതരമായി പരിക്കേറ്റ കൂരാപ്പള്ളില്‍ വാസുനായരുടെ സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണെന്നും ICUവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ഇദ്ദേഹത്തിന് ഇരുന്നൂറിലധികം കുത്തുകളേറ്റിട്ടുണ്ടെന്നുമാണ് ഇന്നു വൈകുന്നേരത്തോടെ ലഭിക്കുന്ന വിവരം. ഇരുമ്പകം അങ്ങാടിയില്‍ പെട്ടികട നടത്തി ഉപജീവനം കഴിക്കുന്ന ഇദ്ദേഹത്തിന് ഒരു കാലിന് സ്വാധീനമില്ലാത്തതിനാല്‍ തേനീച്ചകള്‍ കൂട്ടത്തോടെ അക്രമിക്കാന്‍ വന്നപ്പോള്‍  ഓടി രക്ഷപെടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തില്‍ പരിക്കേറ്റവര്‍ : ബാലന്‍ മാക്കാട്ടുചാലില്‍, ജോയി മണ്ണഞ്ചേരിക്കാലായില്‍, ഗോപാലന്‍ പനച്ചിക്കല്‍, കുര്യാക്കോസ് മേന്മന, തങ്കച്ചന്‍ അരഞ്ഞാണിപുത്തന്‍പുര, സുജന്‍ മണിയമ്പാറ, ജോര്‍ജ് ആക്കാട്ടുമുണ്ടയില്‍,  ജൂഡിറ്റ് ആക്കാട്ടുമുണ്ടയില്‍, ബേബി കൂട്ടിയാനി, ടോമി ചക്കിട്ടമുറി, സ്നേഹ ചക്കിട്ടമുറി, ഷാജി വടക്കേടത്ത്, പാപ്പച്ചന്‍ കൂറുമുള്ളില്‍.