തേനീച്ചക്കൂട് കത്തിക്കുന്നു (മലയാള മനോരമ ദിനപത്രത്തില്‍ വന്ന ചിത്രം ) |
ഇന്നലെ വൈകുന്നേരം ഇരുമ്പകത്ത് പനമുകളില്‍ കൂടു കൂട്ടിയിരുന്ന പെരുന്തേനീച്ചക്കൂട് പരുന്ത് കൊത്തിയിളക്കിയത് നാട്ടുകാരെ ഭീതിയിലാക്കി. പറന്നുവന്ന തേനീച്ചകള്‍ നാട്ടുകാരെ അക്രമിച്ചപ്പോള്‍ പലരും പുഴയില്‍ ചാടിയും ആ വഴി യാത്ര ചെയ്തിരുന്നവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് സമീപത്തെ വീടുകളില്‍ അഭയം തേടിയും രക്ഷപെടാന്‍ ശ്രമിച്ചു. സ്കൂള്‍ വിട്ട സമയമായിരുന്നതിനാല്‍ ആ സമയം സ്കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടികളെയും തേനീച്ച ആക്രമിച്ചു. ഇതിനിടെ തേനീച്ചയുടെ കുത്തേറ്റ് താന്നിക്കല്‍ ദാമോദരന്‍ (75) എന്നയാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്ക്കുകുകയും ചെയ്തു. ഫയര്‍ ഫോഴ്സ് എത്തിച്ചേര്‍ന്നിരുന്നുവെങ്കിലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. രാത്രിയായതോടെ ഇരുമ്പകത്ത് സമീപത്തെ വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഷിജി വെണ്ണായപ്പള്ളിയുടെ നേത്യത്വത്തിലുള്ള A to Z സര്‍ വീസ് ടീം പനയുടെ മുകളിലുള്ള പെരുന്തേനീച്ചക്കൂട് പന്തം കത്തിച്ച് കരിച്ചു കളഞ്ഞതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഭീതി പരത്തിയ സംഭവത്തിന് അറുതിയായത്.