14 ഫെബ്രുവരി 2012

അടിവാരം - അരീക്കോട് ബസ്സ് സര്‍വീസ് പുല്ലൂരാംപാറയില്‍ എം.ഐ.ഷാനവാസ് എം.പി.ഉദ്ഘാടനം ചെയ്തു.


     തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് അടിവാരത്തു നിന്നും പുല്ലൂരാംപാറ-പൊന്നാങ്കയം-പുന്നക്കല്‍-കൂടരഞ്ഞിവഴി അരീക്കോട്ടേക്ക് തിങ്കളാഴ്ച  (ഫെബ്രുവരി13)മുതല്‍   ബസ്സ് സര്‍വീസ് ആരംഭിച്ചു. ഈ ബസ്സ് സര്‍വീസ് പുല്ലൂരാംപാറയില്‍ എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. ഇതില്‍ നാലു സര്‍ വീസുകള്‍ പുതിയ പാതയിലൂടെയായിരിക്കും നടത്തുക. ഇതോടൊപ്പം  ചെമ്പുകടവില്‍ നിന്നും  പാലക്കാട്ടേക്ക് മറ്റൊരു ബസ്സും കൂടി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം തിരുവമ്പാടിയില്‍ വെച്ച് സി.മോയിന്‍ കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു.

 അടിവാരം-അരീക്കോട് ബസ്സിന്റെ സമയക്രമം 

ചെമ്പുകടവില്‍ നിന്ന് പുലര്‍ച്ചെ 3.50ന് പുറപ്പെട്ട് കോടഞ്ചേരി,ഓമശ്ശേരി,മലയമ്മ വഴി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 5.55ന് എത്തുന്നു.

കോഴിക്കോടു നിന്നും 6.20ന് പുറപ്പെട്ട് മുക്കം,കൂടരഞ്ഞി,പുന്നക്കല്‍,പുല്ലൂരാംപാറ വഴി 8.35ന് ചെമ്പുകടവില്‍ എത്തുന്നു.

 ചെമ്പുകടവില്‍ നിന്നും 8.45ന് പുറപ്പെട്ട് പുല്ലൂരാംപാറ,പുന്നക്കല്‍,കൂടരഞ്ഞി,മാങ്കയം ,തോട്ടുമുക്കം വഴി 10.15ന് അരീക്കോടെത്തുന്നു.

 അരീക്കോടു നിന്നും 10.30ന് പുറപ്പെട്ട് തോട്ടുമുക്കം,മാങ്കയം,കൂടരഞ്ഞി വഴി തിരുവമ്പാടിയില്‍ 11.30ന്  എത്തുന്നു. ഉച്ചകഴിഞ്ഞ് 2.15ന് താമരശ്ശേരി വഴി അടിവാരത്തെത്തുന്നു.

3.10ന് അടിവാരത്തു നിന്നും ചെമ്പുകടവു വഴി,പുല്ലൂരാംപാറ,പുന്നക്കല്‍,കൂടരഞ്ഞി, തോട്ടുമുക്കം  വഴി 5.30ന് അരീക്കോട്ടെത്തുന്നു.

അരീക്കോടു നിന്നും 5.35ന് തോട്ടുമുക്കം, കൂടരഞ്ഞി, പുന്നക്കല്‍, പുല്ലൂരാംപാറ അടിവാരത്തെത്തുന്നു
 
ഫോട്ടോ : ഷിജു ജോസഫ്