ഏഴാമത് സെപ്റ്റ് ഫുട്ബോള്‍ ഫെസ്റ്റ് സൂപ്പര്‍ ലീഗ് മത്സരത്തില്‍ 11 വയസ്സു താഴെയുള്ളവരുടെ വിഭാഗത്തില്‍ ജേതാക്കളായി നാടിന്റെ അഭിമാനമായി മാറിയ തിരുവമ്പാടി സെപ്റ്റ് സെന്ററിലെ കായികതാരങ്ങള്‍ക്കും സംഘാടകര്‍ക്കും തിരുവമ്പാടിയിലെ പൌരാവലി സ്വീകരണം നല്കി. 41 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റിലാണ് തിരുവമ്പാടി കിരീടം നേടിയത്. ഇന്നു വൈകുന്നേരം തിരുവമ്പാടി ടൌണില്‍ നടന്ന സ്വീകരണ ഘോഷയാത്രയ്ക്ക് സി.മോയിന്‍കുട്ടി എം.എല്‍.എ. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് എന്നിവര്‍ നേത്യത്വം നല്കി.
തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൌണ്ടില്‍ നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയില്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, നാട്ടുകാര്‍, ടീമംഗങ്ങളുടെ മാതാപിതാക്കള്‍, കായികപ്രേമികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന സ്വീകരണ ചടങ്ങില്‍, ഫുട്ബോള്‍ രംഗത്ത് പുതിയ വാഗ്ദാനങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനും തിരുവമ്പാടി മേഖലയില്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കും വേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കെ.എഫ്.ഫ്രാന്‍സിസിനെ ആദരിച്ചു. സൂപ്പര്‍ ലീഗ് മത്സരത്തിലെ ടോപ് സ്കോറര്‍ ആദില്‍ഷ, 9 വയസ്സു താഴെയുള്ളവരുടെ വിഭാഗത്തില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി.നന്ദു എന്നീ കുട്ടികളെയും അനുമോദിക്കുകയും ചെയ്തു.
തിരുവമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സഹകരണ ബാങ്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സി.മോയിന്‍കുട്ടി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചാമ്പ്യന്‍ഷിപ് നേടിയ കായിക താരങ്ങളെയും പരിശീലകരെയും യോഗത്തില്‍ എംഎല്‍എ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.