28 ഫെബ്രുവരി 2012

പുല്ലൂരാംപാറ ലിറ്റില്‍ ഫ്ലവര്‍ നേഴ്സറി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു


                പുല്ലൂരാംപാറ ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം  നേഴ്സറി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പുല്ലൂരാംപാറ പള്ളി വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍, അസ്സിസ്റ്റന്റ് വികാരി, പി.റ്റി.എ പ്രസിഡന്റ് ജോയ് മറ്റപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ആരംഭിച്ച കലാപരിപാടികള്‍    രാത്രി 11 മണി വരെ നീണ്ടു നിന്നു.  കാഴ്ചക്കാരെ  പിടിച്ചിരുത്തുന്ന രീതിയില്‍ വളരെ മനോഹരമായാണ്  കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചത്. കുട്ടികളുടെ രക്ഷകര്‍ത്താക്കളും, നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് പരിപാടികള്‍വീക്ഷിക്കാനെത്തിച്ചേര്‍ന്നത്.പരിപാടിയോടനുബന്ധിച്ചുള്ള ശബ്ദ സംവിധാനം ആളുകളെ ആകര്‍ഷിച്ചു. വളരെ വ്യക്തമായ ശബ്ദ സംവിധാനമാണ്. പരിപാടിക്കായി തയാറാക്കിയിരുന്നത്.