20 ഫെബ്രുവരി 2012

നീതുവിലൂടെ പുല്ലൂരാംപാറ സ്കൂളിന് ഒരിക്കല്‍ കൂടി മികച്ച നേട്ടം

              എറണാകുളത്തു വെച്ചു നടന്ന സംസ്ഥാന ഗണിത ശാസ്ത്ര ക്ലബ്ബ് മത്സരങ്ങളില്‍ ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രെസെന്റേഷനില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ നീതു പ്രേം A ഗ്രേഡ് നേടി. നേരത്തെ വിദ്യാരംഗം കലാസാഹിത്യ  വേദി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും ഈ പ്രതിഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാഹിത്യ വിജ്ഞാന മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നേടുന്നത് അപൂര്‍വമായാണ്. പത്താം  ക്ലാസ്സില്‍ പഠിക്കുന്ന ഈ മിടുക്കി,  കൊടക്കാട്ടുപാറ സ്വദേശിയും, വാളംതോട് ജി.ടി.എല്‍.പി.സ്കൂള്‍ അധ്യാപകനുമായ ശ്രീ.കെ.ആര്‍. പ്രേമരാജന്റെ മകളാണ്.