12 ഫെബ്രുവരി 2012

തിരുനാളിന്റെ നിറവില്‍ മഞ്ഞുവയല്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയം


                 ഇടവക മധ്യസ്ഥനായ വി.സ്നാപക യോഹന്നാന്റെയും രക്തസാക്ഷിയായ വി.സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷം മഞ്ഞുവയല്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ തുടരുന്നു. ഇന്നലെ അര്‍പ്പിച്ച   ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍  നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്തു.  രാത്രിയോടെ പെയ്ത മഴ  നെല്ലിപ്പൊയില്‍ കപ്പേളയിലേക്കുള്ള തിരുനാള്‍ പ്രദക്ഷിണത്തെ തടസ്സപ്പെടു ത്തിയെങ്കിലും രാത്രി എട്ടു മണിയോടെ  നടന്നു. തുടര്‍ന്ന് നടന്ന വാദ്യമേളത്തിന് ശേഷം 9.10ന് കരിമരുന്ന് കലാപ്രകടനംവും നടന്നു. വെള്ളിയാഴ്ച ആരംഭിച്ച തിരുനാള്‍ തിങ്കളാഴ്ച ഇടവകയിലെ പരേതര്‍ക്ക് വേണ്ടിയുള്ള വി.കുര്‍ബാനയോടെ സമാപിക്കും .