06 ഫെബ്രുവരി 2012

യുവാവിന്റെ സാഹസിക പ്രകടനം ശ്രദ്ധേയമായി.

മൊബൈല്‍ ചിത്രം
      ഇന്നു(തിങ്കളാഴ്ച) വൈകുന്നേരം തിരുവമ്പാടി ബസ്സ് സ്റ്റാന്‍ഡില്‍ ഒരു യുവാവ് നടത്തിയ  സാഹസിക പ്രകടനം ആളുകളില്‍ കൌതുകം ജനിപ്പിച്ചു. കോട്ടയം സ്വദേശിയായ സജീവ് കുമാര്‍ മണിമട ഒരു  ടാക്സി ജീപ്പ് തന്റെ പല്ലുകള്‍ ഉപയോഗിച്ച് കടിച്ചു വലിച്ചു നീക്കിയാണ് തന്റെ സാഹസിക പ്രകടനം തിരുവമ്പാടിയില്‍ നടത്തിയത്. നിരവധി സ്ഥലങ്ങളില്‍ ഇതു പോലുള്ള സാഹസിക പ്രകടനം നടത്തി ലഭിക്കുന്ന വരുമാമാനമാണ് ഇയാളുടെ ജീവിത മാര്‍ഗ്ഗം. ഇയാള്‍ തന്റെ സാഹസിക പ്രകടനം ആരംഭിക്കുന്നത് കാക്കകളെ ആകര്‍ഷിക്കാനായി പ്രത്യേക ശബ്ദം ഉണ്ടാക്കിയാണ്. നിരവധി ആളുകളാണ് ഈ പ്രകടനം കാണുവാനായി തടിച്ചു കൂടിയത്.