05 ഫെബ്രുവരി 2012

ബഥാനിയ-2012 ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും

      
      താമരശ്ശേരി രൂപതയുടെ ആധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ വെച്ചു നടക്കുന്ന 12 മത് ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും.  ഫെബ്രുവരി 8 മുതല്‍ 11 വരെയുള്ള തിയതികളിലായി വൈകുന്നേരം 4.30 മുതല്‍ 9.30 വരെ  നടക്കുന്ന കണവെന്‍ഷന്‍ ശ്രീ പള്ളത്ത് പാപ്പച്ചനും ടീമുമാണ് നയിക്കുന്നത്, ഇതോടൊപ്പം  ഗാനശുശ്രൂഷ നടത്തുന്നത് എറണാകുളത്തെ മാഗ്നിഫിക്കാത്താണ്. കൂടാതെ അഭിവന്ദ്യ പിതാക്കന്‍മാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും, അനുഗ്യഹ പ്രഭാഷണങ്ങളും, തിരുവചന പ്രഘോഷണവും, സ്വാന്തന സ്വര്‍ഗീയ ഗീതങ്ങളും, സൌഖ്യദായക ആരാധനകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യ  ആരാധനയും ജപമാലയും ഉണ്ടായിരിക്കും. ദൂരെ നിന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് താമസ സൌകര്യം ലഭ്യമായിരിക്കും.  കൂടാതെ ഈ ദിവസങ്ങളില്‍ സമീപ ഇടവകളിലേക്ക് പ്രത്യേക യാത്രാ സൌകര്യങ്ങള്‍ ക്രമീകരിക്കുന്നതുമായിരിക്കും.