തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫെറോന ദേവാലയത്തില്‍ ഈശോയുടെ തിരുഹ്യദയത്തിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ തിരുവമ്പാടിക്ക് ചാരുതയേകി. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. അലക്സ് മുട്ടത്ത് നേത്യത്വം നല്‍കി, തുടര്‍ന്ന് നടന്ന ടൌണ്‍ ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വൈകുന്നേരം ആറരക്ക് ആരംഭിച്ച നിരവധി വാദ്യ സംഘങ്ങള്‍ അണിനിരന്ന പ്രദക്ഷിണം എട്ടരയോടെ തിരിച്ച് ദേവാലയത്തിലേക്കെത്തിച്ചേര്‍ന്നു.
തുടര്‍ന്ന് ദേവാലയത്തിന്റെ മുന്‍വശത്തും സ്റ്റേജിലുമായി ചെണ്ട, ബാന്റ് വാദ്യ സംഘങ്ങളുടെ മേളങ്ങള്‍ അരങ്ങേറി. ഇതില്‍ വനിതകളുടെ ചെണ്ടവാദ്യ സംഘം കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. അര മണിക്കൂര്‍ നീണ്ടു നിന്ന വാദ്യമേളങ്ങള്‍ക്ക് ശേഷം 9 മണിക്ക് കരിമരുന്ന് കലാപ്രകടനം നടന്നു. തിരുനാളിനോടനുബന്ധിച്ച് ടൌണിലെ വ്യാപാര സ്ഥാപനങ്ങളില്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കിയത് തിരുനാളിന് വര്‍ണ ശോഭയേകി.

ഇന്നലെ കൊടിയേറിയ തിരുനാളില്‍ അന്ന് വൈകുന്നേരം ചവലപ്പാറ കുരിശുപള്ളിയില്‍ നടന്ന ദിവ്യബലിക്ക് ഫാ. പ്രവീണ്‍ അരഞ്ഞാണിയോലിക്കല്‍ നേത്യത്വം നല്‍കി. തുടര്‍ന്ന് സ്നേഹവിരുന്നും കരിമരുന്ന് കലാപരിപാടിയും ഗാനമേളയും അരങ്ങേറി.
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍