04 ഫെബ്രുവരി 2012

മലയോര മേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നു

തിരുവമ്പാടി ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍
     മലയോര മേഖലയിലെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍  പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ നിരവധി റോഡുകളാണ് കഴിഞ്ഞ മഴക്കാലത്തോടെ തകര്‍ന്നത്. മഴ ഒഴിഞ്ഞതോടെ പൊതു മരാമത്തു വകുപ്പ് റോഡുകളുടെ പുനര്‍ നിര്‍മാണത്തിനുള്ള നടപടി ആരംഭിച്ചിരുന്നു. അതോടൊപ്പം പ്രധാന റോഡുകളിലെല്ലാം കോണ്‍ക്രീറ്റ് ഓവുചാലുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരുന്നു. ഇതില്‍ തിരുവമ്പാടി ഹൈസ്കൂള്‍ റോഡിലെ വെള്ളക്കെട്ട് ഒഴിക്കാനുള്ള ഓവുചാലുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മലയോര മേഖലയിലെ എല്ലാ പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.