തിരുനാളിനോടനുബന്ധിച്ചുള്ള കരിമരുന്ന് കലാപ്രകടനം പുല്ലുരാംപാറയുടെ മാനത്ത് വര്‍ണ്ണപ്പൂക്കള്‍ വിരിച്ചപ്പോള്‍ കാണികള്‍ക്ക് ആവേശമായി. പ്രദക്ഷിണത്തോടനുബന്ധിച്ച് ഇന്നലെ പുല്ലുരാംപാറ അങ്ങാടിയിലും ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിലുമായി നടന്ന വെടിക്കെട്ട് കാണാന്‍ നൂറുകണക്കിന് ജനങ്ങള്‍ പുല്ലൂരാംപാറയുടെ മണ്ണിലേക്ക് വന്നു. ഗ്രൌണ്ടില്‍ വൈകുന്നേരം 9.55 ന്. ആരംഭിച്ച വെടിക്കെട്ട് ഇരുപത് മിനിറ്റിലേറെ നീണ്ടു നിന്നു. നേരത്തെ പ്രദക്ഷിണത്തോടനു ബന്ധിച്ച് പുല്ലുരാംപാറ അങ്ങാടിയില്‍ ഒരു മിനി വെടിക്കെട്ടു നടന്നത് തിരുനാളിന് എത്തിച്ചേര്‍ന്നവര്‍ക്ക് കൌതുകമുളവാക്കി.
പുല്ലുരാംപാറ അങ്ങാടിയില്‍ നടന്ന വെടിക്കെട്ടിന്റെ ദ്യശ്യങ്ങള്‍