29 ജനുവരി 2012

പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാള്‍ മഹോത്സവം ഭക്തിനിര്‍ഭരമായി

                  
                            പുല്ലൂരാംപാറ സെന്റ് ജോസഫ്  ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.യൌസേപ്പിതാവിന്റെയും  വി.സെബസ്റ്റ്യാനോസിന്റെയും  തിരുനാള്‍ മഹോത്സവം   ഭക്തിനിര്‍ഭരമായി. ഇന്നു വൈകുന്നേരം 5 മണിക്ക് ഇടവക കരിമ്പ് വികാരി റവ. ഫാ. മനോജ് കൊല്ലം പറമ്പില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.  തുടര്‍ന്ന് 6.30ന് പുല്ലൂരാംപാറ അങ്ങാടിയിലെ കുരിശുപള്ളിയിലേക്ക് അലങ്കരിച്ച വാഹനങ്ങളില്‍ തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടും മുത്തുകുടകള്‍ ചൂടിയും നടന്ന ആഘോഷമായ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ഭകതജനങ്ങള്‍ പങ്കു ചേര്‍ന്നു.
            പ്രദക്ഷിണ വഴികളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വര്‍ണ്ണ വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചത് ശ്രദ്ദേയമായി. പുല്ലൂരാംപാറ കുരിശുപള്ളിയില്‍ കരികണ്ടംപാറ വികാരി റവ.ഫാ.ജോസഫ് പാലക്കാട്ട് വചന സന്ദേശം നല്കി.
     തുടര്‍ന്ന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കുകയും വാദ്യ മേളങ്ങള്‍ അരങ്ങേറുകയും ചെയ്തു. പത്തു മണിയോടെ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ആരംഭിച്ച കരിമരുന്നു കലാപ്രകടനം ആകാശ വീഥികളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തു.