30 ജനുവരി 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ തിരുനാളിന് കൊടിയിറങ്ങി

                   
                   പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.യൌസേപ്പിതാവിന്റെയും, വി.സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന്  കൊടിയിറങ്ങി. ജനുവരി 27ന് വെള്ളിയാഴ്ച ഇടവക വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍ കൊടിയേറ്റിയ തിരുനാള്‍, പൊരുന്നോലില്‍ അച്ചന്റെ 26ം  ചരമ വാര്‍ഷികമായ   ജനുവരി 30ന് തിങ്കളാഴ്ച ദിവംഗതരായ മുന്‍ വികാരിമാരുടെയും പൂര്‍വികരുടെയും അനുസ്മരണത്തോടെയും സെമിത്തേരി സന്ദര്‍ശനത്തോടെയുമാണ്  കൊടിയിറങ്ങിയത്.
 
  

            തിരുനാളിന്റെ പ്രധാന ദിവസങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളും, ആഘോഷമായ പ്രദക്ഷിണങ്ങളും, വാദ്യമേളങ്ങളും,നാടകവും കരിമരുന്ന് കലാപ്രകടനവും   തിരുനാളിന് മാറ്റു കൂട്ടി.

                                         ഞായറാഴ്ച ദിവസത്തെ തിരുനാള്‍ ദ്യശ്യങ്ങള്‍