23 ജനുവരി 2012

പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡു വിതരണം ബുധനാഴ്ച

      
     നാഷണല്‍ വോട്ടേഴ്സ് ഡേ ആയ 2012 ജനുവരി 25 ന്പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡു വിതരണം ബുധനാഴ്ച രാജ്യം  മുഴുവനും  അതതു പോളിംഗ് ബൂത്തുകളില്‍  ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പ്രത്യേകമായ ചടങ്ങില്‍ വെച്ച് ബി.എല്‍ ഒ.(Booth Level Officer) മാര്‍ വഴിയായി വിതരണം ചെയ്യുന്നു. 2011 നവംബര്‍ മാസം വോട്ടര്‍പട്ടിക പുതുക്കല്‍ സമയത്ത് ആദ്യമായി വോട്ടര്‍പട്ടികയില്‍  പേരു ചേര്‍ത്തവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡു ലഭിക്കുക. ബൂത്തു മാറുവാനും,ഒരു നിയോജക മണ്ഡലത്തില്‍ നിന്നും മറ്റൊരു നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലേക്ക് ചേരുവാന്‍ അപേക്ഷിച്ചവര്‍ പഴയ കാര്‍ഡു തന്നെയാണ് വോട്ടു ചെയ്യാന്‍ ഉപയോഗിക്കുക. പുതിയ അഡ്രസ്സിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമുള്ളവര്‍ ജനുവരി 25 നു ശേഷം താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.

    25 ം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപന മേധാവി ചൊല്ലി ത്തരുന്ന പ്രതിജ്ഞ പുതിയ വോട്ടര്‍മാര്‍ ഏറ്റുചൊല്ലേണ്ടതാണ്. കൂടാതെ അന്നു നല്കുന്ന പ്രത്യേകമായ ബാഡ്ജുകള്‍ ധരിച്ചായിരിക്കണം ചടങ്ങില്‍ പങ്കെടുക്കേണ്ടത്. ഇതനുസരിച്ച് പോളിംഗ് ബൂത്തുകളായ പുല്ലൂരാംപാറ സെന്റ് ജോസഫ്  യു.പി.സ്കൂള്‍, പൊന്നാങ്കയം SNMA എല്‍.പി.സ്കൂള്‍ എന്നിവടങ്ങളില്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

തയാറാക്കിയത് : സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍