23 ജനുവരി 2012

കോടഞ്ചേരി സെന്റ് മേരീസ് ദേവാലയ തിരുനാളിന് കൊടിയേറുന്നു


        കോടഞ്ചേരി  സെന്റ് മേരീസ് ദേവാലയത്തില്‍  പരിശുദ്ധ കന്യാമറിയത്തിന്റെയും  വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോല്‍സവത്തിന് ഇന്നു കൊടിയേറുന്നു. ഇന്നു വൈകീട്ടു 4.45ന്. ഫാ. അഗറ്റ്സ്റ്റിന്‍ കിഴുക്കരക്കാട്ട് കൊടിയേറ്റു കര്‍മ്മം  നിര്‍വഹിക്കും.  5നു ദിവ്യബലി  തുടര്‍ന്നു സകല മരിച്ചവരുടെയും അനുസ്മരണം 24 ന് 6.30ന് ദിവ്യബലി വയോജനക്കൂട്ടായ്മ, സ്നേഹവിരുന്ന് വൈകീട്ട് 5ന് ദിവ്യബലി പ്രദക്ഷിണം നിരന്ന പാറ കുരിശടിയിലേക്ക് . 8.30ന് കൊച്ചിന്‍ തീയേറ്റേഴ് സിന്റെ ഡ്രാമാ സ്കോപ് നാടകം ' യഹോവയുടെ മുന്തിരിത്തോപ്പ്  '. 25ന് വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ,ലദീഞ്ഞും ,7 മണിക്ക് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് വാദ്യ മേളങ്ങളും 8.30ന് കരിമരുന്ന് കലാപ്രകടനവും നടക്കുന്നു.

കോടഞ്ചേരി തിരുനാള്‍ ഭക്തിപുരസരം കൊണ്ടാടി.