26 ജനുവരി 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ തിരുനാളിന് കൊടിയേറി


     പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിലെ വി.യൌസേപ്പിതാവിന്റെയും, വി.സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാള്‍ പള്ളി വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍ ഇന്നു രാവിലെ കൊടിയേറ്റി. ഇന്നും നാളെയുമാണ് പ്രധാന ആഘോഷ പരിപാടികള്‍. ഇന്നു വൈകുന്നേരം ആഘോഷ പൂര്‍വമായ ദിവ്യബലിയും, രാത്രി ഏഴുമണിയോടെ ഓച്ചിറ സരിഗ അവതരിപ്പിച്ച 'നല്ല കാലത്തിന്റെ ഓര്‍മ്മയ്ക്ക്' എന്ന നാടകവും  നടന്നു. നാളെയാണ് പ്രധാന തിരുനാള്‍ ദിവസം. നാളെ വൈകുന്നേരം 5.30ന് ആഘോഷമായ വി.കുര്‍ബാനയും തുടര്‍ന്ന് പുല്ലൂരാംപാറ അങ്ങാടിയിലേക്ക് പ്രദക്ഷിണവും നടക്കും, അതിനു ശേഷം വാദ്യ മേളങ്ങളും, ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് കരിമരുന്ന് കലാപ്രകടനവും അരങ്ങേറും.