28 ജനുവരി 2012

പുല്ലൂരാംപാറയുടെ മുത്തശ്ശന്‍ യാത്രയായി.

        
           പുല്ലൂരാംപാറയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന, പൂവത്തിങ്കല്‍ പൈലി (കുഞ്ഞേട്ടന്‍ -105) യാത്രയായി.  വാര്‍ദ്ധക്യ സഹജമായ അവശതകള്‍ മൂലം കുഞ്ഞേട്ടന്‍  കുറച്ചുകാലമായി കിടപ്പിലായിരുന്നു. പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനായിരുന്നു.  പുല്ലൂരാംപാറയുടെ പുരോഗതിക്കായി  എന്നും മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹം മികച്ച ഒരു കര്‍ഷകന്‍ കൂടിയായിരുന്നു. സംസ്ക്കാരം ഇന്ന് (ശനി) 2.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തില്‍. പരേതയായ റോസയാണ് ഭാര്യ. മക്കള്‍ : ജോസഫ്, ജോര്‍ജ്, ബേബി, സെബാസ്റ്റ്യന്‍, തങ്കമ്മ, പരേതനായ പീറ്റര്‍. മരുമക്കള്‍: മേരി, ആനിയമ്മ, പെണ്ണമ്മ, സാലി, അല്‍ഫോന്‍സ, ജോയി മച്ചുകുഴിയില്‍.