24 ജനുവരി 2012

ഇലന്തുകടവ് - മഞ്ഞുവയല്‍ - നെല്ലിപ്പൊയില്‍ റോഡ് റീ ടാറിംഗ് ആരംഭിച്ചു

റീ ടാറിംഗിന്റെ മഞ്ഞുവയല്‍ ഭാഗത്തു നിന്നുള്ള ദ്യശ്യം
                  വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇലന്തുകടവ് - മഞ്ഞുവയല്‍ - നെല്ലിപ്പൊയില്‍ റോഡിന് ശാപമോക്ഷം ലഭിച്ചു. റോഡിന്റെ റീ ടാറിംഗ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. രണ്ടു റീച്ചുകളായി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി മഞ്ഞുവയല്‍ ഭാഗത്ത് റോഡ് ബ്ലോക്ക് ചെയ്തതിനാല്‍   കുരങ്ങന്‍പാറ വഴിയാണ് നെല്ലിപ്പൊയിലിലേക്ക് വാഹനങ്ങള്‍ തിരിച്ചു വിട്ടിരിക്കുന്നത് ജില്ലാപഞ്ചായത്തിന്റെ കീഴിലായിരുന്ന ഈ റോഡ് അടുത്തിടെയാണ്. പൊതുമരാമത്ത് ഏറ്റെടുത്തത്. വര്‍ഷങ്ങളായി റോഡ് അറ്റകുറ്റ പണികളില്ലാതെ തകര്‍ന്നു കിടക്കുകയായിരുന്നതിനാല്‍  ഈ വഴിയുണ്ടായിരുന്ന ബസ്സുകള്‍ കാലക്രമേണ ഓട്ടം നിര്‍ത്തുകയും യാത്രക്കാര്‍ ദുരിതത്തിലാകു കയും ചെയ്തിരുന്നു. വൈകിയാണെങ്കിലും റോഡ് റീ ടാറിംഗ് ചെയ്തുതുടങ്ങിയത് ഈ പ്രദേശത്തുള്ളവര്‍ക്ക് വലിയ അശ്വാസമാ യി മാറിയിരിക്കുകയാണ്.
 തയ്യാറാക്കിയത് : ബിജു വള്ളിയാംപൊയ്കയില്‍