പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.യൌസേപ്പിതാവിന്റെയും വി.സെബാസ്റ്റ്യാനോസിന്റെയും തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. ജനുവരി 27,28,29,30 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 27ം തിയതി വെള്ളിയാഴ്ച രാവിലെ 6.30 ന് ഇടവക വികാരി റവ.ഫാ. എഫ്രേം പൊട്ടനാനിക്കല്‍ തിരുനാളിന് കൊടിയേറ്റും. അന്നു വൈകുന്നേരം 7.30 ന് ഓച്ചിറ സരിഗയുടെ ' നല്ലകാലത്തിന്റെ ഓര്‍മ്മയ്ക്ക് ' എന്ന സാമൂഹ്യ നാടകം അരങ്ങേറും.
പിറ്റേന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് പുല്ലൂരാംപാറ കുരിശു പള്ളിയിലേക്ക് പ്രക്ഷിണവും നടക്കും. 8.30ന് പാരീഷ് ഹാളിന് സമീപത്തുള്ള ഗ്രൌണ്ടില്‍ വാദ്യമേളങ്ങളും, ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ കരിമരുന്നു കലാപ്രകടനവും നടക്കും. ഇക്കൊല്ലം തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞകൊല്ലങ്ങളി ലേതിനു വ്യത്യസ്ഥമായി പുല്ലൂരാംപാറയിലെയും, പള്ളിപ്പടിയിലെയും കടകള്‍ അലങ്കരിക്കുന്നുണ്ട്.