31 ജനുവരി 2012

വേര്‍പാടിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

       
          കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്കൂള്‍ പ്രധാനധ്യാപകനായിരുന്ന, എം.ടി.ജോര്‍ജ് മംഗരയില്‍  വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു നാടിനെ കണ്ണീരാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാട്. മികച്ച വാഗ്മിയും സംഘാടകനുമായിരുന്ന അദ്ദേഹം അധ്യാപന ജീവിതം ആരംഭിച്ചത് മുത്തപ്പന്‍പ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്കൂള്‍ പ്രധാനാധ്യാപകനായാണ്. 1983-05 കാലഘട്ടത്തില്‍ ഈ സ്കൂളില്‍ നിസ്തുല സേവനമനുഷ്ഠിച്ച ശേഷം 2006 മുതല്‍ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ തന്റെ പ്രധാനാധ്യാപന ജീവിതം തുടരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം. KPPHA സംസ്ഥാന നിര്‍വാഹക സമിതി അംഗം, മുക്കം ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
           അദ്ദേഹത്തിന്റെ ഒന്നാം  ചരമ വാര്‍ഷികമായ ഇന്ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കൂടരഞ്ഞി പാരീഷ് ഹാളില്‍  അനുസ്മരണ ചടങ്ങും ഫോട്ടോ അനാഛാദനവും നടത്തി. ചടങ്ങില്‍ റവ.ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍, കൂടരഞ്ഞി പള്ളി വികാരി റവ.ഫാ. ജെയിംസ് വാമറ്റത്തില്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ സണ്ണി സാര്‍ ,കെ.എം. ജോസഫ് ,കെ.എം. ആലീസ് എന്നിവര്‍ പ്രസംഗിച്ചു.