കോടഞ്ചേരി തിരുനാള്‍ ഭക്തിപുരസരം കൊണ്ടാടി.
കോടഞ്ചേരി സെന്റ് മേരീസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് ഇന്നു വൈകുന്നേരം ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് കപ്പേളയിലേക്കു പ്രദക്ഷിണവും നടന്നു. പ്രദക്ഷിണത്തിനു ശേഷം വിവിധ വാദ്യമേളങ്ങള്‍ പള്ളിമുറ്റത്ത് അരങ്ങേറി. രാത്രി പത്തു മണിയോടെ നടന്ന കരിമരുന്നു കലാപ്രകടനത്തോടെ ആഘോഷങ്ങള്‍ക്കു സമാപനമായി.