കുട്ടികള്‍ക്കായുള്ള ഏഷ്യയിലെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ, ബാലരമയും വൈ.എം.സി.എ.യും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ബാല ചിത്ര രചനാ മത്സരം കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളില്‍ വെച്ചു നടന്നു. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായാണു മത്സരം സംഘടിപ്പിച്ചത്.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ വെച്ച് ശനിയാഴ്ച (ജനുവരി 14) യൂണിറ്റ് തല മത്സരം നടന്നു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ചിത്ര രചനാ മത്സരത്തില്‍ ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ജോര്‍ജ് പുതിയകുന്നേ ല്‍, ജോസുകുട്ടി നീണ്ടുക്കുന്നേല്‍,റോയി മുട്ടത്തുകുന്നേല്‍, ജോഷി ആക്കാട്ടുമുണ്ടയ്ക്കല്‍, ശ്രീജിത് പുതിയകുന്നേല്‍ തുടങ്ങിയവര്‍ മത്സരത്തിന് നേത്യത്വം നല്കി. യൂണിറ്റ് തലത്തില്‍ വിജയികളാകു ന്ന കുട്ടികളുടെ ചിത്രങ്ങള്‍ സംസ്ഥാനതലത്തില്‍ മത്സരത്തിനാ യി അയക്കുന്നതാണ്, മികച്ച സമ്മാനങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്.

