നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ നിന്നുള്ള ദ്യശ്യം |
കേന്ദ്ര സര്‍ക്കാരിന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ പ്രൊജക്ടിന്റെ(UID) ഭാഗമായി സ്ക്കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കാനായി ഫോട്ടൊയെടുപ്പും വിവര ശേഖരണവും ആരംഭിച്ചു. മുമ്പ് സമ്പൂര്‍ണ്ണ എന്ന പേരില്‍ ഐ.ടി അറ്റ് സ്കൂള്‍ പത്താം ക്ലാസ് കുട്ടികളുടെ വിവര ശേഖരണം നടത്തിയിരുന്നു. ഇതിനെ ആധാറുമായി ബന്ധിപ്പിക്കുമെന്നു പറഞ്ഞിരുന്നു. അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളില്‍ (പൈലറ്റ് സ്കൂളുകള്‍) മാത്രമാണ് ആദ്യ ഘട്ടമായി ഇപ്പോള്‍ വിവര ശേഖരണം നടത്തുക. ഇതില്‍ മുഴുവന്‍ ഹൈസ്കൂള്‍ കുട്ടികളെയും ആധാറില്‍ ചേര്‍ക്കുന്നുണ്ട്. കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും അതോടൊപ്പം ഫോട്ടോയും ബയോമെട്രിക്ക് വിവരങ്ങളായി വിരലിന്റെ അടയാളം, കണ്ണിലെ ക്യഷ്ണമണി എന്നിവയുടെ ചിത്രവും ശേഖരിച്ച് പിന്നീട് ഫോട്ടോ പതിച്ച പന്ത്രണ്ടക്ക ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്കൂള്‍ വഴി കുട്ടികള്‍ക്ക് നല്കുന്നു.