03 ജനുവരി 2012

മലയോര ഹൈവേയിലെ മുളങ്കടവു പാലത്തിന്റെ അപ്രോച്ചു റോഡു നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നു.


           മലയോര ഹൈവേയുടെ ഭാഗവും പുല്ലൂരാംപാറയെ, പുന്നക്കല്‍, കൂടരഞ്ഞി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മുളങ്കടവു പാലത്തിന്റെ അപ്രോച്ചു റോഡു നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലെത്തി നില്ക്കുകയാണ്.  അപ്രോച്ചു റോഡ് സോളു ചെയ്ത് ഇപ്പോള്‍ ടാറിംഗിന് സജ്ജമായിരിക്കുകയാണ്. താല്ക്കാലികമായി പാലം ഗതാഗത്തിനു തുറന്നു കൊടുത്തിട്ടുണ്ട്. ടാറിംഗ് ജോലികള്‍  പൂര്‍ത്തിയായ ശേഷം ഉടന്‍ തന്നെ ഉദ്ഘാടനം നടത്തി പൂര്‍ണ്ണതോതില്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. മേഖലയിലെ മറ്റു പാലങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായതാണെങ്കിലും മൂളങ്കടവു പാലം മാത്രമായിരുന്നു തടസ്സം.  ഇതോടു കൂടി മലയോര ഹൈവേയിലെ അവസാന തടസ്സവും നീങ്ങുകയാണ്.