![]() |
| വയനാടന്‍ മലനിരകളുടെ ഗൂഗിള്‍ എര്‍ത്ത് ചിത്രം |
ഗൂഗിള്‍ എര്‍ത്തിന്റെ പരിഷ്കരിച്ച പതിപ്പായ വേര്‍ഷന്‍ - 6 ലെ 360 ഡിഗ്രി (Panoramic View) കാഴ്ചയില്‍ നമ്മുടെ മലയോര മേഖലയുടെ ഭൂമിശാസ്ത്രം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നു. പുതിയ പതിപ്പിലെ സ്ട്രീറ്റ് വ്യൂവിലൂടെയാണ് ഇതു സാധ്യമാവുന്നത്. സ്ട്രീറ്റ് വ്യൂവിലെ നാവിഗേഷന്‍ സൌകര്യമാണ് ഇതു സാധ്യമാക്കുന്നത്. ഇതിനായി മൌസിന്റെ വലതു വശത്ത് ക്ലിക്ക് ചെയ്ത് ഗ്രൌണ്ട് ലെവലിലേയ്ക്ക് വരുക അല്ലെങ്കില്‍ ഗൂഗിള്‍ എര്‍ത്തിലെ ക്യാമറ ഐക്കണ്‍ സൂം ചെയ്താല്‍ മതി. സ്റ്റ്രീറ്റ് വ്യൂവിലേക്കു നേരിട്ട് പോകാന്‍ ഗൂഗിള്‍ എര്‍ത്തിന്റെ മുകള്‍ ഭാഗത്ത് വലതു വശത്തുള്ള പെഗ്മാന്‍ എന്ന ഓറഞ്ച് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി. നമ്മുടെ പ്രദേശങ്ങളുടെ പൂര്‍ണ്ണമായ സ്ട്രീറ്റ് വ്യൂ (ത്രീ ഡി ചിത്രം) ലഭ്യമല്ല എങ്കിലും അതിലെ നാവിഗേഷന്‍ സൌകര്യം വ്യത്യസ്തമായ അനുഭവമാവുകയാണ്. നമ്മളറിയാത്ത നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രത്തെകുറിച്ച് മനസ്സിലാക്കാന്‍ ഈ നാവിഗേഷന്‍ സൌകര്യം നമ്മെ സഹായിക്കുന്നു.
![]() |
| പുല്ലൂരാംപാറയും പരിസര പ്രദേശങ്ങളും ഒരു വിദൂര ദ്യശ്യം |
ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ പതിപ്പിനെക്കുറിച്ച്
കൂടുതല്‍ വ്യക്തയുള്ള സ്ട്രീറ്റ് വ്യൂ, ത്രീഡി സൌകര്യങ്ങള്‍ തുടങ്ങി ഒട്ടേറെസവിശേഷതകളോടെയാണ് ഗൂഗിള്‍ എര്‍ത്ത്-6 നവീകരിച്ചിരിക്കുന്നത്. മൌസ് ഉപയോഗിച്ച് ഓരോ പ്രദേശങ്ങളും 360 ഡിഗ്രിയില്‍ ചുറ്റും വീക്ഷിക്കാമെന്നതും, ത്രീഡി രൂപത്തില്‍ കെട്ടിടങ്ങളും മരങ്ങളും മറ്റും കാണമെന്നതും ഗൂഗിളിന്റെ വളരെ പുതുമയുള്ള അവതരണമാണ്. 2008 ലാണ് ഗൂഗിള്‍ ആദ്യമായി സ്ട്രീറ്റ് വ്യൂ ആദ്യമായി അവതരിപ്പിച്ചത്. എങ്കിലും പുതിയ വേര്‍ഷനിലൂടെ കൂടുതല്‍ വ്യക്തയുള്ള സ്ട്രീറ്റ് വ്യൂ പ്രദാനം ചെയ്യുന്നു, ലോകത്തെ പ്രധാന നഗരങ്ങളങ്ങളില്‍ മാത്രമേ സ്ട്രീറ്റ് വ്യൂവിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്നുള്ളൂ, എകദേശം 27 രാജ്യങ്ങളിലെ നഗരങ്ങള്‍ സ്ട്രീറ്റ് വ്യൂവിന്റെ പരിധിയിലുണ്ട്. ഇന്ത്യയില്‍ ഇക്കൊല്ലം ബാംഗ്ലൂരില്‍ സ്ട്രീറ്റ് വ്യൂ സര്‍വെ ഗൂഗിള്‍ നടത്തിയിരുന്നു.
![]() |
| കക്കാടംപൊയില്‍ മലനിരകള്‍ |


