പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലത്തിനു കീഴിലുള്ള സണ്‍ഡേ സ്കൂളിന്റെ ഓഫീസ് വെഞ്ചിരിപ്പ് കര്‍മം ഫാ.ജിന്റോ വരകില്‍ നിര്‍വഹിച്ചു. ഇടവക വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍, അസ്സിസ്റ്റന്‍റ്റ് വികാരി ഫാ. റോജി മുരിങ്ങയില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സണ്‍ഡേ സ്കൂള്‍ ആരംഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വന്തമായി ഓഫീസ് സൌകര്യം ഉണ്ടാവുന്നത്. ഇതു വരെ ഹൈസ്കൂള്‍ കെട്ടിടത്തിലെ ഒരു മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓഫീസ് മുറി യു.പി.സ്കൂള്‍ കെട്ടിടത്തില്‍ പുതിയതായി നിര്‍മിച്ച ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. വെഞ്ചിരിപ്പു കര്‍മത്തിനു ശേഷം പുതുവത്സര ആഘോഷവും നടന്നു.
