കാര്‍ഷിക വിളകളുടെ ലേലം വിളി റവ: ഫാ സെബാസ്റ്റ്യന്‍ പൂക്കളം ഉദ്ഘാടനം ചെയ്യുന്നു
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
മഞ്ഞുവയല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ പുത്തരി തിരുനാള്‍ ഭക്തിപുരസരം കൊണ്ടാടി. തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി റവ ഫാ. സെബാസ്റ്റ്യന്‍ പൂക്കളം നേത്യത്വം നല്കി. ഇടവക ജനങ്ങള്‍ തങ്ങളുടെ കാര്‍ഷിക വിളകളുടെ ഒരു ഭാഗം തിരുനാളിനോടനുബന്ധിച്ച് ദൈവത്തിന് കാഴ്ചയര്‍പ്പിച്ചു. കൈക്കാരന്മാരുടെയും പാരിഷ് കൌണ്‍സില്‍ മെമ്പേഴ്സിന്റെയും നേത്യത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കാര്‍ഷികവിളകള്‍ എല്ലാ വീടുകളില്‍ നിന്നും ശേഖരിച്ചു. വി. കുര്‍ബാനയ്ക്കു ശേഷം നടന്ന വിളകളുടെ ലേലം ഇടവക വികാരി ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക വിളകളുടെയും ലേലം വിളിയുടെയുംവിവിധ ദ്യശ്യങ്ങള്‍
കാര്‍ഷിക വിളകളുടെയും ലേലം വിളിയുടെയുംവിവിധ ദ്യശ്യങ്ങള്‍
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍





