11 ഡിസംബർ 2011

കെ സി വൈ എം കോടഞ്ചേരി മേഖല വിശുദ്ധ നാട്ടിലേക്ക് ആത്മീയ യാത്ര ഒരുക്കുന്നു.

           
 ജറുസലെം

           ക്രിസ്തുവിന്റെ ജീവിതം കൊണ്ടു ധന്യമായ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കെ സി വൈ എം കോടഞ്ചേരി മേഖല ഒരുക്കുന്ന വിശുദ്ധ നാട് സന്ദര്‍ശന  യാത്ര  മാര്‍ച്ച്17ന് ആരംഭിച്ച് ജറുസലേം ബത് ലഹേം, നസറത്ത്, കാനായിലെ കല്യാണ വീട്, ഗലീലിയ, കടല്‍ ബോട്ട് യാത്ര, ജോര്‍ദ്ദാന്‍ നദി, യോഹന്നാന്റെ ജന്മ സ്ഥലം, മൂന്ന് പ്രധാന മതങ്ങളുടെ സംഗമ സ്ഥലം, കാനാന്‍ ദേശം, ചാവു കടല്‍, സീനായ് മല, ഈജിപ്ത്, തിരുകുടുംബ ദേവാലയം, മ്യൂസിയം, നൈല്‍ ബോട്ട് യാത്ര തുടങ്ങി വിവിധ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്, മാര്‍ച്ച് 26ന് തിരിച്ച് എത്തുന്നു.  ബഹുമാനപ്പെട്ട വൈദികരുടെ നേത്യത്വത്തില്‍ നടത്തപ്പെടുന്ന  ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ 20ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

                                            ജോര്‍ദ്ദാന്‍ നദി


 യാത്ര ചിലവ് രൂപ 65,000


 യാത്രയുടെ പ്രത്യേകതകള്‍ 

           എല്ലാ ദിവസവും വി. കുര്‍ബാന (ഗദ്സമനി, ഗാഗുല്‍ത്ത, കാല്‍വരി, കാനാ, ഗിരിപ്രഭാഷണ മല) ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസം, ഭക്ഷണം, ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം .

 ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക 
ഫോണ്‍ : 9496470978,9946563023