പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഗ്രൌണ്ട് ബോയ്സിന്റെ ക്രിസ്തുമസ് കരോള്‍ ആഘോഷം ആവേശമായി മാറി.എഴുപത്തഞ്ചോളം യുവാക്കന്‍മാര്‍ അണിനിരന്ന കരോള്‍ 23ന് വൈകുന്നേരം 5.30 ന് ആരംഭിച്ച് രാത്രി 11 ന് വിജയകരമായി അവസാനിച്ചു. ഓരോ അങ്ങാടികളിലും യുവാക്കന്‍മാര്‍ ഗാനത്തിന്റെ അകമ്പടിയോടെ ന്യത്തം വച്ചും പടക്കം പൊട്ടിച്ചും കരോള്‍ ആവേശമാക്കി മാറ്റി. ടിപ്പര്‍ ലോറിയില്‍ അലങ്കരിച്ച ക്രിസ്മസ് ട്രീ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പള്ളിപ്പടിയില്‍ നിന്ന് മെയിന്‍ റോഡിലൂടെ സഞ്ചരിച്ച് പുല്ലൂരാംപാറയിലെത്തി
അവിടെ നിന്ന് പുന്നക്കല്‍ റോഡു വഴി മുരിങ്ങയില്‍ റോഡിലൂടെ നേരെ
പൊന്നാങ്കയത്തെത്തി തിരിച്ച് പനച്ചിക്കല്‍ പാലം വഴിപള്ളിപ്പടിയിലെത്തി 'ക്രിസ്മസ് കരോള്‍ ' യാത്ര അവസാനിപ്പിച്ചു.
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍