സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയുടെ ചില ഭാഗങ്ങള്‍ തിരുവമ്പാടിയില്‍ ചിത്രീകരിച്ചു. അടുത്തയിടെ ഇന്റര്‍നെറ്റ് എന്ന മാധ്യമം വഴി കേരളത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് 'ന്റെ ചിത്രീകരണത്തിനായാണ് തിരുവമ്പാടിയിലെത്തിയത്. തിരുവമ്പാടി കറ്റ്യാടുള്ള ഒരു വീട്ടിലും,അരിപ്പാറയിലുമാണ് പ്രധാനമായി ഷൂട്ടിംഗ് നടന്നത് സന്തോഷ് പണ്ഡിറ്റ് എത്തിയതറിഞ്ഞ് നിരവധിയാളുകളാണ് ഷൂട്ടിംഗ് സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നത്.