25 ഡിസംബർ 2011

ഉണ്ണിയേശുവിനെ വരവേറ്റുകൊണ്ട് വാര്‍ഡ് കരോള്‍


                 പുല്ലൂരാംപാറയില്‍ സെന്റ് ജോസഫ് സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് തലത്തില്‍ ക്രിസ്മസ് കരോള്‍ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് കരോള്‍ ഹ്യദ്യമാക്കി. പുല്‍ക്കൂടുകള്‍ നിര്‍മ്മിച്ചും, ക്രിസ്മസ് ട്രീ ഒരുക്കിയും  കരോളിനെ വരവേറ്റു, വാര്‍ഡുകളിലെ കുടുംബാംഗങ്ങള്‍ എല്ലാവരും കരോളില്‍ പങ്കെടുക്കുകയും ക്രിസ്മസ് സന്ദേശം പങ്കുവെക്കുകയും ചെയ്തു. സെന്റ് പോള്‍സ് വാര്‍ഡില്‍ ക്രിസ്മസ് ഫ്രണ്ടിനുള്ള സമ്മാനങ്ങള്‍ കുടുംബനാഥന്‍മാര്‍ ഓരോ വീടുകളിലും നല്‍കുന്ന ചടങ്ങുണ്ടായിരുന്നു. കൂടാതെ വീടുകളില്‍ കേക്കു വിതരണവും മറ്റ് മധുര പലഹാര വിതരണവും നടത്തി. ചില വാര്‍ഡുകളില്‍ കരോളിന് ശേഷം ഒന്നു ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിക്കുകയും ക്വിസ് മത്സരം നടത്തുകയും  ചെയ്തു.


                     സെന്റ് പോള്‍സ് വാര്‍ഡിലെ കരോള്‍ ദ്യശ്യങ്ങളില്‍ നിന്ന്


    








 തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍