മലയോര കാര്‍ഷിക മേഖലയായ കക്കാടംപൊയിലിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ ക്രിസ്മസിന് തങ്ങളുടെ കൂട്ടായ്മയുടെയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും പ്രതീകമായി ഒരു ഭീമന്‍ നക്ഷത്രം അങ്ങാടിയില്‍ ഉയര്‍ത്തി കൊണ്ടാണ് വിളംബരം ചെയ്തത്. ഏകദേശം മൂവായിരത്തോളം രൂപ ചിലവഴിച്ചാണ് ഈ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്. കക്കാടംപൊയില്‍ അങ്ങാടിയിലെത്തുന്ന എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ടാണ് ഈ നക്ഷത്രം നില്‍ക്കുന്നത്. കക്കാടംപൊയില്‍ സ്വദേശികളായ സന്തോഷ് കുളത്തിനാപ്പാടം, തങ്കന്‍ കൊട്ടാരത്തില്‍, സിജോ മുല്ലൂര്‍ത്തടത്തില്‍, ഷാജി വാഴപ്പള്ളി, ജ്യോതിഷ് കുരീക്കാട്ടില്‍ എന്നിവരാണ് ഈ നക്ഷത്ര നിര്‍മാണത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത്.