24 ഡിസംബർ 2011

മുക്കത്ത് ആദ്യമായി 3D സിനിമാ പ്രദര്‍ശനം ആരംഭിച്ചു


                              മുക്കത്തെ പി.സി.തീയേറ്ററില്‍  ആരംഭിച്ചു. ഷാരൂഖ് ഖാന്റെ DON 2  എന്ന സിനിമയുടെ 3D പതിപ്പാണ് മുക്കത്തെ സിനിമാ പ്രേമികള്‍ക്കായി പി.സി.തീയേറ്റര്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ക്രിസ്മസ് റിലീസ് ആയാണ്  സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. സിനിമാ പ്രദര്‍ശന മേഖലയിലെ ഏറ്റവും നൂതനമായ QUBE Digital 3D സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എറ്റവും തെളിമയാര്‍ന്ന ദ്യശ്യങ്ങള്‍ ക്കായി മൂന്നു ചിപ്പോടു കൂടിയ ക്യൂബ് റേ ലക്സണ്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം, കൂടാതെ മികച്ച ശബ്ദസംവിധാനത്തിനായി ഫോര്‍ വേ ഡി.ടി.എസുമാണ്  ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ജില്ലയില്‍  തന്നെ മികച്ച ദ്യശ്യ ശ്യാവ്യ സംവിധാനങ്ങളൊരുക്കിയിട്ടുള്ള ചുരുക്കം ചില തീയേറ്ററുകളിലൊന്നാണ് മുക്കത്തെ പി.സി.തീയേറ്റര്‍. സിനിമ കാണുവാനായി തീയേറ്ററില്‍ നിന്നും പ്രത്യേകമായി നല്കുന്ന 3Dഗ്ലാസ് ഉപയോഗിക്കണം.   20 രൂപയാണ് 3Dഗ്ലാസിന്റെ വില.

            അതേ സമയം ക്രിസ്മസ് റിലീസ് ആയി നിരവധി പുതിയ സിനിമകളാണ് മലയോര മേഖലയിലെ സിനിമാ പ്രേമികള്‍ക്കായി മുക്കത്തെ സിനിമാ തീയേറ്ററുകള്‍  ഒരുക്കിയിരിക്കുന്നത്. അഭിലാഷ് തീയേറ്ററില്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ അറബിയും ഒട്ടകവും പി. മാധവന്‍ നായരും കഴിഞ്ഞയാഴ്ച റിലീസ് ആയി. റോസില്‍ വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാജാപാട്ടാണ് റിലീസ് ആയി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മലയോര മേഖലയിലെ ആദ്യ എ.സി.തീയേറ്ററായ ലിറ്റില്‍ റോസില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം  വെനീസിലെ വ്യാപരിയുമാണ് പ്രദര്‍ശനം തുടരുന്നത്.