സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കുടുംബകൂട്ടായ്മ സജീവമായി നില നില്‍ക്കുന്ന പുല്ലുരാംപാറ മൂന്ന് B സെന്റ് പോള്‍സ് വാര്‍ഡിലെ കുടംബക്കൂട്ടായ്മ പുലയന്‍ പറമ്പില്‍ ആഗസ്തിയുടെ വീട്ടില്‍ വച്ച് നടന്നു. പ്രാര്‍ഥനയ്ക്ക് ബാബു (കുര്യന്‍ സാര്‍ ) തുണ്ടത്തില്‍ നേത്യത്വം നല്‍കി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സെക്രട്ടറി ബാബു തീക്കുഴിവയലില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഡിസംബര്‍ മാസം വിവാഹ വാര്‍ഷികം, ജന്‍മദിനം എന്നിവ ആഘോഷിക്കുന്ന വാര്‍ഡിലെ അംഗങ്ങളെ പൂച്ചെണ്ടു നല്കി ആദരിക്കുകയും ചെയ്തു. പിന്നീട് വാര്‍ഡ് പ്രസിഡന്റ് കൊടുകപ്പള്ളില്‍ സെബാസ്റ്റ്യന്‍ സാറിന്റെ നേത്യത്വത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് കരോള്‍ ഭംഗിയായി നടത്തുന്നതിന് തീരുമാനിക്കുകയും യൂണിറ്റിലെ കുടുംബങ്ങള്‍ തമ്മില്‍ ക്രിസ്തുമസ് ഫ്രണ്ടിനെ നറുക്കിട്ടെടുക്കുകയും ചെയ്തു.
നറുക്കെടുപ്പ്
പതാക കൈമാറ്റം
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍