15 ഡിസംബർ 2011

കാഴ്ചയുടെ നിറവില്‍ മുക്കം ............


                 CPI (M) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് അരീക്കോട് റോഡില്‍ കാരശ്ശേരി ബാങ്കിന് എതിര്‍വശത്ത് സജ്ജീകരിച്ച കാഴ്ച  2011 പ്രദര്‍ശനം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന ഈ പ്രദര്‍ശനത്തില്‍ KMCT മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വിവിധ കാര്‍ഷിക വ്യവസായിക സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍  സജ്ജീകരിച്ചിരുന്നു. മുക്കത്തിന്റെ സംസ്കാരികപ്പഴമയും സൌഹാര്‍ദ്ദവും വിളിച്ചോതുന്ന പരിപാടിയായി ഇതു മാറി.




  
             ശാസ്ത്രസാഹിത്യ പരിഷത്ത്, ദേശാഭിമാനി ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തക സ്റ്റാളുകളും, കാര്‍ഷികോപകരണങ്ങളുടെ സ്റ്റാളുകളും, വിവിധ അലങ്കാര കോഴികളുടെ പ്രദര്‍ശനവും   ഏറെ ആകര്‍ഷിച്ചു. ആസ്ത്രേലിയയുടെ ദേശിയപക്ഷിയയായ എമുവിനെ കാണുവാനും  1500 രൂപയോളം വില വരുന്ന അതിന്റെ മുട്ട നിരീക്ഷിക്കാനും ആളുകള്‍ ഏറെ താല്‍പര്യം കാണിച്ചു. 
                                 

             പരിപാടികളുടെ ഭാഗമായി എല്ലാദിവസവും ചര്‍ച്ചാ സമ്മേളനങ്ങളും സെമിനാറുകളും നടന്നു. നാടന്‍ പാട്ടുകള്‍, നാടകം തുടങ്ങിയ കലാപരിപാടികളും സംഘടിക്കപ്പെട്ടു. കൂട്ടയോട്ടം, വടംവലി മത്സരം, വിളംബര റാലികള്‍ എന്നിവയും ശ്രദ്ധിക്കപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി 'കനല്‍പ്പാടുകള്‍ - ഒരു ദേശത്തിന്റെ ഇന്നലെകള്‍' എന്ന പേരില്‍ തിരുവമ്പാടിയുടെ ചരിത്ര സുവനീറും പ്രകാശനം ചെയ്യപ്പെട്ടു. പ്രദര്‍ശനം ഇന്നു സമാപിക്കും 
   

തയാറാക്കിയത് : കെ.ആര്‍ . പ്രേമരാജന്‍