18 ഡിസംബർ 2011

പുല്ലുരാംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍ പുത്തരി തിരുനാള്‍ ആഘോഷിച്ചു

                                          ലേലം വിളിയില്‍ നിന്ന്
       പുല്ലുരാംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍  പുത്തരി തിരുനാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഇന്ന് ദേവാലയത്തില്‍ രാവിലെ 7.30ന് നടന്ന തിരുനാള്‍  കുര്‍ബാനയ്ക്ക് ഇടവക വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിയ്ക്കല്‍ നേത്യത്വം നല്‍കി. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഫാ. ആന്റണി ടി.ജെ. വചനസന്ദേശം നല്‍കി. കാഴ്ച സമര്‍പ്പണസമയത്ത് പാരിഷ് കൌണ്‍സില്‍  മെമ്പേഴ്സ് കാര്‍ഷികവിളകള്‍ ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. 


   ഇന്നലെ പാരീഷ് കൌണ്‍സില്‍  മെംബേര്‍സ് വാര്‍ഡ് തിരിഞ്ഞ് ഓരോ വീടുകളില്‍ നിന്നും ഇടവകക്കാരുടെ അധ്വാനത്തിന്റെ ഫലങ്ങള്‍ ശേഖരിക്കുകയും അവ വൈകുന്നേരം  പള്ളിമുറ്റത്തെത്തിക്കുകയും ചെയ്തു. ദൈവത്തിന് ഇടവക ജനങ്ങള്‍ സമര്‍പ്പിച്ച വിളകള്‍ കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിച്ചു. ജോസ് കണ്ടത്തിന്‍ തൊടുകയില്‍ ഏറ്റവും മൂല്യമുള്ള വിളകള്‍ സമര്‍പ്പിച്ച ആളായി തിരഞ്ഞെടുക്കപ്പെടുകയും, വിളകളില്‍ ഓരോ ഇനത്തിലും ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും മികച്ചതും തൂക്കമുള്ളതുമായ ചേന നല്കിയതിന് ആന്റണി നരിക്കുഴിയിലും, വാഴക്കുലയില്‍ ജോര്‍ജ് തെങ്ങുമ്മൂട്ടിലും, ഇഞ്ചിയില്‍ സിബി കാടംകുളത്തിലും, കപ്പയില്‍ സോജന്‍ വാളങ്കോട്ടും ഒന്നാം സ്ഥാനക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
                                  ഒന്നാം സ്ഥാനം ലഭിച്ച വിളകള്‍







 


 തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍